നരേന്ദ്രമോദി കേരളത്തിലെത്തി; ഗുരുവായൂരില്‍ ഇന്ന് ദര്‍ശനം നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. വെള്ളിയാഴ്ച രാത്രി 11. 50 ഓടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ മോദി കൊച്ചിയിലെ ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം 12.05-ഓടെ എറണാകുളം ഗസ്റ്റ്ഹൗസിലെത്തി.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, സുരേഷ് ഗോപി എംപി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് രാവിലെ 8.55-ന് അദ്ദേഹം ഗസ്റ്റ്ഹൗസില്‍നിന്ന് നാവിക വിമാനത്താവളത്തിലേക്ക് പോകും
അവിടെനിന്ന് 9.15-ന് ഗുരുവായൂരിലേക്ക് പോകും. 9.45-ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തും.  തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയശേഷം 10.10-ന് ക്ഷേത്രത്തിലെത്തും.

 

ദര്‍ശനത്തിനുശേഷം 11.30-ന് ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ബി.ജെ.പി.യുടെ ‘അഭിനന്ദന്‍ സമ്മേളന്‍’ ഉദ്ഘാടനം ചെയ്യും. 12.40-ന് ഹെലികോപ്റ്ററില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. 1.55 വരെ ഇവിടത്തെ ലോഞ്ചില്‍ വിശ്രമിച്ചശേഷം ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും .

പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.  രണ്ടാം തവണയും പ്രധാനമന്ത്രിയായശേഷം മോദി നടത്തുന്ന ആദ്യ പൊതുസമ്മേളനമാണ് ഗുരുവായൂരിലേത്.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സുരേഷ് ഗോപി എം.പി.,ചീഫ് സെക്രട്ടറി ടോംജോസ്, മേയര്‍ സൗമിനി ജെയിന്‍,പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ.ജി. വിജയ് സാഖറെ,് ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ, വൈസ് അഡ്മിറല്‍ എ.കെ. ചൗള, കമ്മഡോര്‍ വി.ബി. ബെല്ലാരി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിരുന്നു.  കൂടാതെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. നേതാക്കളുടെ സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News