ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കി; സ്വകാര്യലാബുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ കുടശ്ശനാട് സ്വദേശി രജനി പൊലീസില്‍ പരാതി നല്‍കി. തെറ്റായ പരിശോധനാ ഫലം നല്‍കിയ സ്വകാര്യലാബുകള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.

ഫെബ്രുവരിയിലാണു മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളജിലെത്തിയത്. ക്ലിനിക്കല്‍ പരിശോധയ്ക്ക് ശേഷം സര്‍ജറി വിഭാഗം ബയോപ്‌സിക്കു നിര്‍ദേശിച്ചു. ഫലം എളുപ്പത്തില്‍ ലഭ്യമാകാന്‍ സ്വകാര്യ ലാബുകളെയാണ് സമീപിച്ചത്. ഇവിടെ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങിയതെന്ന് രജനി പറഞ്ഞു.

ക്യാന്‍സര്‍ കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ കോളജിലെ പത്തോളജി ലാബിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതോടെ കീമോതെറാപ്പി നിര്‍ത്തി. പിന്നീട് ഏപ്രിലില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും കാന്‍സര്‍ ഇല്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്നാണ് രജനി
ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 336, 337 വകുപ്പുപ്രകാരമാണ് കേസ്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത് അതേസമയം, സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News