ബാലഭാസ്‌കറിന്റെ വാഹനത്തിലെ സ്വര്‍ണത്തെക്കുറിച്ച് ആദ്യം തിരക്കിയത് പ്രകാശന്‍ തമ്പി; വാഹനത്തില്‍ നിന്നും ലഭിച്ചത് 44 പവന്‍ സ്വര്‍ണം

അപകട സമയത്ത് സമയത്ത് വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് രണ്ടു ബാഗുകളില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തിയെന്നാണ് വിവരം.

ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. 10, 20, 50, 100, 500, 2000 നോട്ടുകളുടെ കെട്ടുകളായിട്ടാണു പണം സൂക്ഷിച്ചിരുന്നത്.

500, 2000 നോട്ടുകളും ഉണ്ടാധയിരുന്നു.അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് ഹൈവേ പട്രോളിങ് സംഘമാണ്.

പിന്നീട് മംഗലപുരം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി.

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം റജിസ്റ്ററില്‍ രേഖപ്പെടുത്തി.

2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

പ്രകാശ് തമ്പി രാവിലെ തന്നെ സ്റ്റേഷനിലെത്തി മാനേജരാണെന്നു പരിചയപ്പെടുത്തി പൊലീസിനോട് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുക്കളും കൂടെയുണ്ടായിരുന്നു.

ബാലഭാസ്‌കറും ലക്ഷ്മിയും അപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ബന്ധുക്കളാണെന്നു ബോധ്യമായതോടെ പൊലീസ് ബാഗുകളും ആഭരണങ്ങളും പണവും കൈമാറി.

ഇതിന്റെ രേഖകള്‍ പിന്നീട് കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പി അനിലിനു കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News