നിപ്പ: വവ്വാലുകളെ പിടികൂടി പരിശോധിക്കാന്‍ കെണികള്‍ സ്ഥാപിച്ചു



ഇടുക്കി : വിദ്യാര്‍ഥിക്ക് നിപ്പ ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതര്‍ തൊടുപുഴയിലെത്തി പരിശോധന നടത്തി. വവ്വാലുകളെ പിടികൂടി സ്രവങ്ങള്‍ എടുക്കുന്നതിനായി അധികൃതര്‍ തൊടുപുഴ പ്രൈവറ്റ് ക്ലബിനടുത്ത് കെണികള്‍ സ്ഥാപിച്ചു.


പഴംതീനി വവ്വാലുകള്‍ താവളമടിച്ചിരിക്കുന്ന റബര്‍ തോട്ടത്തിലെത്തിയാണ് മൂന്ന് കെണികള്‍ സ്ഥാപിച്ചത്. തൊടുപുഴ കൂടാതെ മുട്ടത്തും വിദ്യാര്‍ഥിയുടെ നാടായ വടക്കന്‍ പറവൂരിലെ രണ്ടിടത്തുനിന്നും വൈറോളജി അധികൃതര്‍ വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിക്കും. പത്ത് ദിവസത്തിലധികം സംഘം ഇവിടങ്ങളില്‍ ചിലവഴിക്കും.

തുടര്‍ന്ന് ഈ സാമ്പിളുകള്‍ പൂനൈയിലെത്തിച്ച് പരിശോധന നടത്തിയാല്‍ ഉറവിടം കണ്ടെത്താനാകുമെന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രതീക്ഷ. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ.ബി.സുദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍ എം.ബി.ഗോഖലെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊടുപുഴയില്‍ പരിശോധനക്കായി എത്തിയത്. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News