ഭാര്യയോട് അപമര്യാദയായ പെരുമാറ്റം; നെടുമ്പന ഓമനക്കുട്ടനെ ബിജെപി പുറത്താക്കും വരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് സൈനികന്‍

ബിജെപി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനകുട്ടനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും വരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് സൈനികന്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

ഒരു ബിജെപി അനുഭാവി കുടുമ്പത്തിനാണിത് സംഭവിച്ചതെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താവുമെന്നും സൈനികന്‍ ചോദിക്കുന്നു, ഇത്തരക്കാരെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്നും സൈനികന്‍ മുന്നറിയിപ്പു നല്‍കി.


സ്ഥലംമാറ്റത്തിന് സഹായം തേടിയ സൈനികന്റെ ഭാര്യയോടു അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് നെടുമ്പന ഓമനകുട്ടനെ സംരക്ഷിക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയാണ് സൈനികന്‍ രംഗത്തെത്തിയത്.

നല്‍കിയ പരാതി ശരിയായി മനസ്സിലാക്കുകയൊ ഒരു വീട്ടമ്മയ്ക്കും തന്റെ തുടുമ്പത്തിനു സംഭവിച്ച മാനഹാനി ഉള്‍ക്കൊള്ളുകയൊ ചെയ്തിരുന്നുവെങ്കില്‍ ബിജെപി നേതൃത്വം രാജി നാടകത്തിന് തിരക്കഥ തയാറാക്കില്ലായിരുന്നുവെന്ന് സൈനികന്‍ ചൂണ്ടികാട്ടി.


ഈ ആഴ്ച നാട്ടിലെത്തുന്ന സൈനികന്‍ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തന്റെ പരാതി ഉത്തരവാദിത്വ പ്പെട്ട എല്ലാ നേതാക്കളേയും അറിയിച്ചിട്ടും ബിജെപി ജനറല്‍സെക്രട്ടറി നെടുമ്പന ഓമനകുട്ടനെതിരെ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും സൈനികന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News