വനിതാ ശിശുക്ഷേമ വകുപ്പ് സ്ഥാപനങ്ങളില്‍ അസാപ് പദ്ധതി തുടങ്ങുന്നു

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമുകള്‍, ആഫ്റ്റര്‍ കെയര്‍ ഹോം, മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന, ജീവിത നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം പദ്ധതി സാമൂഹ്യനീതി കോംപ്ലക്‌സില്‍ ആരംഭിച്ചു.

പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയത്തില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു . പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഷയങ്ങളിലാണു പരിശീലനം നല്‍കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പും , ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തതമായി നടത്തുന്ന പദ്ധതിയാണ് അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ് ). ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനത്തോടൊപ്പം ഉന്നത നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കുക എന്നതാണ് അസാപ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റെബല്ലോ, വാര്‍ഡ് കൗണ്‍സിലര്‍ പി ബിജുലാല്‍, ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ബബിത ബി, അസാപ് ജില്ലാ കോര്‍ഡിനേറ്റര്‍ മേഴ്സി പ്രിയ, ജില്ലാ ലീഗല്‍ സെര്‍വി അതോറിറ്റി സെക്രട്ടറി ബി.ഉണ്ണി കൃഷ്ണന്‍, സിഡബ്ല്യൂസി മെമ്പര്‍മാരായ ഡോ .കൃഷ്ണന്‍ കുട്ടി സി.വി , അഡ്വ . പി.എം .തോമസ്, ജുവനൈല്‍ വിങ് എസ്.ഐ ശശി കുമാര്‍. കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News