സംസ്ഥാന വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി; യാത്ര കൂലി കുറയ്ക്കാന്‍ കമ്പനികളുടെ യോഗം വിളിക്കും

 

ദില്ലി: സംസ്ഥാന വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപെട്ടു.

കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിമാനയാത്ര കൊള്ള അവസാനിപ്പിക്കാന്‍ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ വിമാനതാവളങ്ങളുടെ വികസനവും ചര്‍ച്ചയായി.

ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കാമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമാകും യോഗം ചേരുക. തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം കുറയുന്ന സജചര്യമാണ് ഉള്ളത്. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി എടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി അറിയോച്ചു.

സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിനും ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവതക്രിക്കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ സഹകരണമില്ലാതെ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here