കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: കേരളാ പൊലീസ് സൈബര്‍ ഡോമും ഇന്റര്‍പോളും കൈകോര്‍ക്കുന്നു

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തിന് എതിരെ കേരള പോലീസിന് കീഴിലെ സൈബര്‍ ഡോമും, രാജ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍ പോളും കൈകോര്‍ക്കുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരേയും ,ദൃശ്യങ്ങള്‍ കാണുന്നവരേയും പിടികൂടാന്‍ ഒന്നിച്ച് നീങ്ങാന്‍ ഇരു കൂട്ടരും തീരുമാനിച്ചു.

അശ്ലീല ദൃശ്യങ്ങള്‍ വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയയിലും അപ്ലോഡ് ചെയ്യുന്നവരെ കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ കേരളാ പോലീസിന് സൗജന്യമായി നല്‍കാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചു

കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തുക അത് പ്രചരിപ്പിക്കുക, കൈയ്യില്‍ സൂക്ഷിക്കുക നിരന്തരം കാണുക എന്നീ സൈബര്‍ കുറ്റകൃതങ്ങള്‍ക്ക് എതിരെ കൈകോര്‍ത്ത് സംയുക്തമായി നീങ്ങാനാണ് കേരള പോലീസിന് കീഴിലെ സൈബര്‍ ഡോമും, രാജ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളും തീരുമാനിച്ചത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക വൈകൃതങ്ങള്‍ തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ പി ഹണ്ടിന്റെ വിജയത്തെ തുടര്‍ന്നാണ് ഇന്റര്‍പോള്‍ അധികൃതര്‍ കേരളത്തില്‍ നേരിട്ടെത്തി ഇതിനെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്തെ സൈബര്‍ഡോം ആസ്ഥാനത്ത് എത്തിയ ഓസ്ട്രേലിയയിലെ ക്യൂണ്‍സ് ലാന്റ് പോലീസ് സര്‍വ്വീസിലെ സീനിയര്‍ഡിറ്റക്ടീവ് ജോണ്‍ റോസും, ഇന്റര്‍പോളിന് കീഴിലെ ഐസിഎംഇസി ലാ – എന്‍ഫോഴ്സ്മെന്റ് ട്രെയിനിങ് ആന്‍ഡ് ടെക്നോളജി ഡയറക്ടറുമായ ഗുല്ലിര്‍മോ ഗലാര്‍സയും ആണ് തിരുവനന്തപുരത്ത് എത്തിയത്.

ഇരുവരും സൈബര്‍ ഡോം നോഡല്‍ ഓഫീസറും, ഹൈഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപിയുമായ മനോജ് എബ്രഹാമായി കൂടികാഴ്ച്ച നടത്തി.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നത് കേരള പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിനെ പറ്റി മനോജ് ഏബ്രഹാം ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ച് നല്‍കി.

വിവിധ സോഷ്യല്‍ മീഡിയാ പ്‌ളാറ്റ്‌ഫോമുകളിലും ,വെബ് സൈറ്റുകളിലും അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന സോഫ്റ്റ് വെയറും അനുബന്ധ ടൂള്‍ കിറ്റുകളും സൗജന്യമായി കേരളാ പോലീസിന് നല്‍കാന്‍ ഇന്റര്‍പോള്‍ തീരുമാനിച്ചു.

ഇത് കൂടാതെ കേരള പോലീസിന് ഇന്റര്‍ പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ അന്വേഷണത്തിനും മറ്റും ഇന്റര്‍ പോളിലെ സൈബര്‍ വിഗദ്ധരുടെ സഹായവും ഇന്റര്‍പോള്‍ സംഘം ഉറപ്പ് നല്‍കി.

പോലീസ് ആസ്ഥാനത്ത് എത്തിയ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബെഹറയേയും കണ്ടു.

ബറ്റാലിയന്‍ ഡിഐജി പി.പ്രകാശ് ഐപിഎസ്, സൈബര്‍ഡോം ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രകാശ് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News