കോണ്‍ഗ്രസ് ആക്രമണത്തില്‍ രണ്ട്‌സി പിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം അണ്ടൂര്‍കോണത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ രണ്ട്‌സി പിഎം പ്രവര്‍ത്തകര്‍ക്ക് കത്തി കുത്തേറ്റു .ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി റെഫീഖ് ,സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കഴുത്തിനും , മുതുകിലും ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം അണ്ടൂര്‍ക്കോണത്ത് രാത്രി ഒന്‍പതരയോടെ കൂടിയാണ് സിപിഐ എം പ്രവര്‍ത്തകരുടെ നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്‌ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് രാത്രിയോടെ ആക്രമണം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിച്ച്‌കൊണ്ടിരുന്ന ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറി റെഫീഖ് ,സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

കഴുത്തിനും , മുതുകിലും ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജെസീമിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു . അടൂര്‍ പ്രകാശിിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നല്‍കിയത് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം പ്രദേശത്ത് സംഘര്‍ഷം നടത്താന്‍ ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News