പ്രിയപ്പെട്ടവരാണിവര്‍ക്ക് പൊലീസുകാര്‍; തരംഗമായി പൊലീസ് അസോസിയേഷന്റെ പ്രൊമോ വീഡിയോ

പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങളുടെ ഭാഗമായി പല ബോധവത്ക്കരണ പരിപാടികളും സാധാരണമാണ്.

എന്നാല്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് കോഴിക്കോട് സിറ്റി പോലീസ് തയ്യാറാക്കിയ പ്രൊമോ വീഡിയോ ആണ്.

പൊതുജനങ്ങളില്‍ പലരും ഭയത്തോടെ സമീപിച്ചിരുന്ന പോലീസുകാര്‍ ഇന്ന് അവര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് കാട്ടിത്തരുകയാണ് കോഴിക്കോട് പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ.

കൂടാതെ കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളും ഭക്ഷണപ്പെരുമയുമെല്ലാം അതി മനോഹരമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.

പ്രൊമോ വീഡിയോയ്ക്കു പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത് പോലീസുകാര്‍ തന്നെയാണ്.

തിയ്യേറ്ററില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പോലീസ് സേനയിലെത്തിയ ശരത് കോവിലകം ആണ് പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സുഡാനി ഫ്രം നൈജീരിയ, മിഖായേല്‍, ഒരു കുപ്രസിദ്ധ പയ്യന്‍, സിദ്ധാര്‍ഥന്‍ എന്ന ഞാന്‍ എന്നീ ചിത്രങ്ങളിലൂടെ അഭിനയ രംഗത്തും തന്റെതായ സാന്നിധ്യമുറപ്പിച്ച ശരത് ഇപ്പോള്‍ സ്വന്തമായൊരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

അനൂപ് പൂന്തോട്ടത്തിലും അഖിലേഷ് ലക്ഷ്മി ചന്ദ്രനുമാണ് പ്രൊമോ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

വ്യത്യസ്തമായ ഈ ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് നവീന്‍ നെല്ലൂലിമീതലും രഘീഷ് പറക്കോട്ടുമാണ്.

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ജനശ്രദ്ധ നേടുകയാണ് വീഡിയോ .

ജൂണ്‍ 20 നാണ് കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന്റെ 36ാമത് ജില്ലാ സമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News