109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല  ; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാരന്‍ മരിച്ചു

സാംഗ്രൂര്‍(പഞ്ചാബ്): 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം ചെയ്തില്ല. 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാന്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ബാലനെ പുറത്തെടുത്തത്. പിജിഎ ഛണ്ഡിഗഢ് ആശുപത്രിയില്‍വച്ചായിരുന്നു മരണം.

പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വന്‍പുര ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറിലില്‍ രണ്ട് വയസ്സുകാരനായ ഫത്തേവീര്‍ സിംഗ് 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. അമ്മ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാതാപിതാക്കളുടെ ഏകമകനാണ് ഫത്തേവീര്‍ .കുഴല്‍ക്കിണറില്‍ വീണ കുട്ടിക്ക് ഓക്‌സിജന്‍ മാത്രമാണ് നല്‍കിയിരുന്നത്. ഭക്്ഷണം നല്‍കാന്‍ സാധിച്ചിരുന്നില്ല.

കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്്ഷാപ്രവര്‍ത്തനം നടത്തിയത്. തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. അതേസമയം തൊട്ടടുത്ത് സര്‍ക്കാര്‍ ഹെലികോപ്ടര്‍ ഉണ്ടായിരുന്നിട്ടും 140 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കുട്ടിയെ റോഡ് മാര്‍ഗം കൊണ്ടുപോയത് വിവാദമായിട്ടുണ്ട്. കുട്ടിയെ പുറത്തെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. നിരവധി പേര്‍ റോഡ് ഉപരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News