യുഎന്‍എ സാമ്പത്തിക ക്രമക്കേട്: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു, ജാസ്മിന്‍ ഷാ ഒന്നാം പ്രതി

യു എന്‍ എ സാമ്പത്തിക ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാം പ്രതി.

ഷോബി ജോസഫ്, നിതിന്‍ മോഹന്‍, ജിത്തു എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.


യുണൈറ്റ് നഴ്‌സസ് അസോസിയേഷനിലെ 3.7 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

യുഎന്‍ എ യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി.

തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നല്‍കണമെന്ന് ക്രൈംബ്രാഞ്ച് അഉഏജ ശുപാര്‍ശയും ചെയ്തിരുന്നു.

യു എന്‍ എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാം പ്രതിയായ കേസില്‍ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് രണ്ടാം പ്രതിയും ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു എന്നിവര്‍ മൂന്നും നാലും പ്രതികളുമാണ്.

വഞ്ചന , വ്യാജ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

നഴ്‌സുമാരില്‍ നിന്നും പിരിക്കുന്ന ലെവി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് നല്‍കാനായി പിരിച്ച തുക, കൂടാതെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ദിന പ്രതി ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് എന്നിവയിലെല്ലാം ക്രമക്കേട് നടന്നതായാണ് പരാതി.

ഒപ്പം മിനുറ്റ്‌സില്‍ കൃത്യമം കാട്ടിയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

എല്ലാ ആരോപണത്തലും വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News