എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നെടുങ്കണ്ടം സ്വദേശി അറസ്റ്റിലായത്.
നെടുങ്കണ്ടത്തിന് സമീപം പച്ചടി കുരിശുപാറയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.
നെടുങ്കണ്ടം സ്വദേശി വട്ടത്തറയില്‍ അഭിലാഷാണ് പിടിയിലായത്. കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്ത് വില്‍പ്പനയ്ക്കായി കൊണ്ടു പോകുകയായിരുന്നു ഇയാള്‍.
രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ അഭിലാഷ് വലയിലാകുകയായിരുന്നു.
വാടകയ്‌ക്കെടുത്ത കാറിലാണ് പ്രതി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഈ വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ സീറ്റിനടിയില്‍ ആണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎന്‍ സുധീര്‍ പറഞ്ഞു.
എസ്‌ഐ സുനില്‍ ആന്റോ ,പ്രിവാന്റീവ്. ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സിജു പി.ടി, വിനോദ് ടികെ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here