ഏകദിന പ്രകൃതി പഠനക്യാമ്പിന് അപേക്ഷ ക്ഷണിച്ചു; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം, അപേക്ഷ ജൂലൈ 20 വരെ സ്വീകരിക്കും

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം ഈ സാമ്പത്തിക വര്‍ഷം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന പഠന സംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുന്നത്.

പ്രകൃതി പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ ക്യാമ്പിലേക്കും തിരിച്ചും ഉള്ള യാത്രാചെലവ് സ്വയം വഹിക്കണം.

ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണം തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളില്‍ നല്‍കും.

വിദ്യാര്‍ത്ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

ഏകദിന പഠന ക്യാമ്പ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍, ഫോറസ്ട്രി ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, നേച്ച്വര്‍ ക്ലബ്ബ്, ഇ.സി.സി, എല്‍.ജി.സി, എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി,ഭൂമിത്ര സേന, സ്‌കൗട്ട്സ് & ഗൈഡ്സ്,ഊര്‍ജ്ജ ക്ലബ്ബ്,ആരോഗ്യ ക്ലബ്ബ് മുതലായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണര്‍, കോഴിക്കോട്-673028 എന്ന മേല്‍വിലാസത്തില്‍ ജൂലൈ 20 നകം ലഭിക്കണം.

ഇതിനായി തയ്യാറാക്കിയ പ്രത്യേകം അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും നിബന്ധനകള്‍ക്കുമായി ഇമെയില്‍ ഐഡി 8592946408, 8547603870, 8547603871 എന്നീ നമ്പറുകളിലേക്ക് അയക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News