പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസവും തുടരുന്നു

പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസവും തുടരുന്നു. ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാജ്യത്തെ വിവിധ ആശുപത്രികളില്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു.ദില്ലി എയിംസില്‍ 2000ത്തോളം റെസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിയതോടെ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം താറുമാറായി

രോഗിയുടെ ബന്ധുക്കളില്‍ നിന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദനമേറ്റത്തിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. നാലാം ദിവസവും ഡോക്ടര്‍മാര്‍ സമരം തുടരുന്നു. അതിനിടയില്‍ ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎയുടെ നേതൃത്യത്തില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നുണ്ട്.

എയിംസിലെയും റെസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദില്ലി എയിം സില്‍ 2000തോളം റെസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറായി ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഡോക്ടര്‍മാരുടെ സമരം അടിച്ചമര്‍ത്താനുള്ള മമത ബനര്‍ജിയുടെ നിലപാടിനെതിരെയും പ്രതിഷേധം ശക്തമാണ്.

ദില്ലിക്ക് പുറമെ ഹൈദരാബാദ്, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെയും റെസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് നിരവധി രോഗികളാണ് ഓപിയില്‍ നിന്നും തിരിച്ചുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here