സി ഐ നവാസിന് മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നതായി ഭാര്യ

കൊച്ചിയില്‍ കാണാതായ സി ഐ നവാസിന് മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭാര്യ. മാനസിക പീഡനത്തെക്കുറിച്ച് ഭര്‍ത്താവ് തന്നോട് പറയുമായിരുന്നു. കള്ളക്കേസെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കാറുണ്ട്.

പീഡനം സഹിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവ് ആരോടും മിണ്ടാതെ പോയത്. നവാസിനെ കാണാതായതിനു തലേന്നാള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശാസിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി സെന്‍ട്രല്‍ സിഐ നവാസിനെ കാണാതായിട്ട് രണ്ട് ദിവസമാകാറായിട്ടും ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നവാസിന്റെ ഭാര്യ മാധ്യമങ്ങളോട് സംസാരിച്ചത്.

സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ട നവാസിന് മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി. കള്ളക്കേസെടുക്കാന്‍ മേലുദ്യോഗസ്ഥന്‍ നിര്‍ബന്ധിക്കാറുണ്ട്.ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിന്നുള്‍പ്പെടെ മാനസിക പീഡനമുണ്ടായിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പോലീസുകാര്‍ക്കിടയില്‍ സമ്മര്‍ദ്ദം സ്വാഭാവികമാണെന്നും എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്നും കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.

അതേ സമയം നവാസിനു വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി.നാലു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം.നവാസ് കേരളത്തില്‍ത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel