തമാശയ്ക്ക് ശേഷം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യുമായി വിനയ് ഫോര്‍ട്ട്

entertain’തമാശ’യുടെ വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ട് നായകനാകുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

‘വെടിവഴിപാട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ശ്രദ്ധേയനായ ശംഭു പുരുഷോത്താമന്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.

സാമൂഹ്യ ആക്ഷേപ ചിത്രമായിട്ടാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഒരുക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ എത്തിയിരുന്നു.

ജോമോന്‍ തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള.

ശ്രിന്ദ, അനുമോള്‍ , സൈജു കുറുപ്പ്, ടിനി ടോം , അരുണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ്. ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here