ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്ക്

കൊല്‍ക്കത്ത സ്വദേശി സുജന്‍ ഷെയ്ക്കിന്റെ കണ്ണിനാണ് പരുക്കേറ്റത്. തമിഴ്‌നാട്ടിലെ മധുക്കരയ്ക്കടുത്തു വെച്ച് ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ധന്‍ബാദില്‍ നിന്ന് ആലപ്പുഴയിലേക്ക് വരുന്ന ട്രെയിന്‍ കോയമ്പത്തൂര്‍ കഴിഞ്ഞു വാളയാര്‍ എത്തുന്നതിന് മുന്‍പ്‌ മധുക്കരയ്ക്കടുത്ത് വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. എസ് 5 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സുജന്‍ ഷെയ്ഖിന് ഇടതുകണ്ണിന് മുകളിലായാണ് പരുക്കേറ്റത്. ആലുവയില്‍ നിര്‍മാണ തൊഴിലാളിയായ സുജന്‍ ഷെയ്ഖ് നാട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷഷനിലിറക്കി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സമാനമായ രീതിയില്‍ തമിഴ്‌നാട്- കേരള അതിര്‍ത്തിയില്‍ ട്രെയിനിന് നേരെ നിരവധി തവണ കല്ലേറുണ്ടായിട്ടുണ്ട്. ഈ വര്‍ഷം മാത്രം ട്രെയിനിന് 27 തവണ കല്ലേറുണ്ടായി. യാത്രക്കാരുടെ പരാതിയില്‍ ആര്‍പിഎഫ് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here