ടി നസറുദ്ദീന്റെ കോഴിക്കോട്ടെ കട കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ കോഴിക്കോട്ടെ കട കോര്‍പ്പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി. മിഠായ്‌ത്തെരുവിലെ നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കടയാണ് പൂട്ടിയത്. 5 തവണ നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സ് എടുക്കാന്‍ നസറുദ്ദീന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ 30 വര്‍ഷമായി ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിച്ചു വന്ന മിഠായ്‌ത്തെരുവിലെ ടി നസറുദ്ദീന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടച്ചുപൂട്ടിയത്. ഡി ആന്റ് ഒ ലൈസന്‍സ് എടുക്കണമെന്ന് കാണിച്ച് 5 തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിട്ടും നസറുദ്ദീന്‍ വഴങ്ങിയില്ല.

1991ലെ കോടതി ഉത്തരവ് ഉണ്ടെന്ന ന്യായമാണ് നസറുദീന്‍ പറഞ്ഞത്. എന്നാല്‍ 94 ലെ മുനിസിപ്പല്‍ ചട്ടപ്രകാരം നസറുദ്ദീന്റെ വാദം നിലനില്‍ക്കില്ലെന്നും ലൈസന്‍സ് എടുക്കാതെ ധിക്കാര നടപടി തുടരുന്ന സാഹചര്യത്തില്‍ നിയമപരമായ നടപടി സ്വീകരിച്ചെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.

കടയടക്കുന്നതിന് മുന്നോടിയായി സ്റ്റോക്കെടുപ്പിനെത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ പ്രതിഷേധവുമായി വ്യാപാരികള്‍ എത്തി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനായിരുന്നു ശ്രമം . എന്നാല്‍ കോര്‍പ്പറേഷന്റെ പ്രതികാര നടപടിയാണിതെന്ന് ടി നസറുദ്ദീന്‍ പ്രതികരിച്ചു. ഡി ആന്റ് ഒ ലൈസന്‍സ് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News