വിമാനത്താവള സ്വകാര്യവത്കരണം : എതിര്‍പ്പ് പ്രധാനമന്ത്രിയെ നേരിട്ടറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍കരിക്കുന്നതിലെ എതിര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് അറിയിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേരളത്തിലെ ദേശിയപാതാവികസനത്തിലെ മുന്‍ഗണന തര്‍ക്കം പരിഹരിക്കപ്പെട്ടു. ദേശിയ പാതാ വികസനത്തിന് കേന്ദ്ര-സംസ്ഥാന ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു.ശുഭവാര്‍ത്ത വരുമെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിര്‍ണായ ചര്‍ച്ചകളാണ് ദില്ലിയില്‍ നടന്നത്.

രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ സമഗ്ര വികസന വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരകന്‍,ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്കരിക്കുന്നതിലെ സംസ്ഥാന എതിര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരിട്ട് അറിയിച്ചു.

കേരളത്തിലെ ദേശിയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ഗഡ്കരിയുമായി മുഖ്യമന്ത്രി യും മന്ത്രി ജി.സുധാകരനും ചര്‍ച്ച നടത്തി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തും.ദേശിയ പാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കപ്പട്ടുവെന്ന് നിധിന്‍ ഗഡ്കരി അറിയിച്ചു.

ദേശിയ പാതായ്ക്കായി കേരളത്തിലെ സ്ഥലമെടുപ്പിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ചിലവ് വരുന്നതായി നിധിന്‍ ഗഡ്കരി കൂടിക്കാഴ്ച്ചയില്‍ അറിയിച്ചു. അധിക തുക എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചു. തുടര്‍ ചര്‍ച്ചയില്‍ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ദേശിയ പാതാ വര്‍ദ്ധിപ്പിക്കണമെന്നും പിണറായി വിജയന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here