കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശനവ്യവസ്ഥകള്‍ കാരണം കേരളത്തിന് പ്രളയ ദുരിതാശ്വാസ ധനസഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശനവ്യവസ്ഥകള്‍ കാരണം കേരളത്തിന് ആവിശ്യമായ പ്രളയ ദുരിതാശ്വാസ ധനസഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. നീതി ആയോഗ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു. 2024 ഓടെ മൂന്ന് ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക സ്ഥിരതയാണ് ലക്ഷ്യമെന്ന് നീതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

വരള്‍ച്ച, ദേശിയ സുരക്ഷ തുടങ്ങി അഞ്ച് അജണ്ടകളുടെ അടിസ്ഥാനത്തിലാണ് നീതി ആയോഗിന്റെ അഞ്ചാമത്് ഗവേണിംഗ് കൗണ്‍സില്‍ യോഗം രാഷ്ട്രപതി ഭവനില്‍ നടന്നത്. 2024 ഓടെ വന്‍ സാമ്പത്തിക നേട്ടെ കൈവരിക്കുന്ന രാജ്യമാകും ഇന്ത്യയെന്ന് അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നീതി ആയോഗ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി കേരളത്തിലുണ്ടായ പ്രളയത്തില്‍ ദുരിതാശ്വാസ സഹായധനം ലഭ്യമായില്ലെന്ന് ചൂണ്ടികാട്ടി. 31,000യിരം കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. സംസ്ഥാനത്തിന്റെ ആകെ ജിഡിപിയുടെ നാല് ശതമാനം വരും.

കേന്ദ്രത്തിന്റെ കര്‍ശനനടപടികള്‍ കാരണം ആവശ്യമായ ധനസഹായം നേടിയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. പിന്നീട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി കാര്‍ട്ടൂണ്‍ വിവാദത്തില്‍ പ്രതികരിച്ചു.

ആവിഷ്‌കാര സ്വാതന്ത്രം തടഞ്ഞാല്‍ എതിര്‍ക്കും. പക്ഷെ മതവിഭാഗങ്ങളെ വൃണപ്പെടുത്തുന്ന കാര്‍ട്ടൂണിന് പുരസ്‌ക്കാരം നല്‍കിയതിലൂടെ സര്‍ക്കാരും വിവാദത്തിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടു. അതിനാല്‍ പുരസ്‌ക്കാരം നല്‍കിയത് പുനപരിശോധിക്കാനാണ് ആവിശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News