ദുബായില്‍ ബസില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥി ചൂടേറ്റ് മരിച്ചു

ദുബായില്‍ ബസില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥി ചൂടേറ്റ് മരിച്ചു. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ഥി തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസലാ (6)ണ് മരിച്ചത്.

മറ്റു കുട്ടികളെല്ലാം ബസില്‍ നിന്നിറങ്ങിയെങ്കിലും മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ സെന്ററിന് മുന്‍പില്‍ നിര്‍ത്തിയിട്ട ബസില്‍ ബാക്കിയാവുകയായിരുന്നു. ഇതറിയാതെ കണ്ടക്ടറും ഡ്രൈവറും ബസിന്റെ വാതില്‍ പൂട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. മണിക്കൂറുകളോളം ബസില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പൊലീസ് ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സിന് കീഴിലുള്ളതാണ് ദുബായിലെ ഖുര്‍ആന്‍ കേന്ദ്രങ്ങള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു. മലയാളികളുടെ മേല്‍നോട്ടത്തിലാണ് ഖുര്‍ആന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News