കുണ്ടറയില്‍ പാവപ്പെട്ടവര്‍ക്കായി സിപിഐഎം നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

 

കൊല്ലം കുണ്ടറയില്‍ പാവപ്പെട്ടവര്‍ക്കായി സിപിഐഎമ്മിന്റെ 8 ലോക്കല്‍കമ്മിറ്റികള്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 8 കുടുമ്പങള്‍ക്കിനി അടച്ചുറപ്പുള്ള സ്വപ്‌ന സുന്ദരമായ വീട്ടില്‍ കഴിയാം. ആദ്യ ഭാഗ്യം മുന്‍ ദേശീയ ഹോക്കി താരം ഉഷക്കു ലഭിച്ചു. മന്ത്രി മേഴ്‌സികുട്ടിയമ്മ താക്കോല്‍ കൈമാറി.

ഉഷയും അമ്മ ശാന്തയും സര്‍പ്പവും പഴുതാരയ്ക്കും മാറാലയാല്‍ അലങ്കൃതമായ ചോര്‍ന്നൊലിക്കുന്ന ഈ കുടിലിലായിരുന്നു അന്തിയുറങിയിരുന്നത്. തൊഴിലുറപ്പില്‍ നിന്ന് കിട്ടുന്ന വേതനമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഏതു നിമിഷവും തകര്‍ന്നുവീണേക്കാവുന്ന തകരഷീറ്റ് മേഞ്ഞ വീടിനുള്ളിലാണ് ഉഷയും അമ്മയും കഴിഞ്ഞിരുന്നത്.

നിത്യവൃത്തിക്കുപോലും വകയില്ലാതിരുന്ന നിര്‍ധന കുടുംമ്പത്തിന്റെ നരകതുല്ല്യമായ ജീവിത സങ്കടമറിഞ്ഞ് സിപിഐഎം പേരയം ലോക്കല്‍ കമ്മിറ്റിയാണ് വീട് നിര്‍മിച്ചുനല്‍കിയത്.പാര്‍ടി പ്രവര്‍ത്തകരുടെ അധ്വാനത്തില്‍ ഒരുങ്ങിയ വീട് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉഷയ്ക്ക് തുറന്നുകൊടുത്തു.

നിരവധി ദേശീയ മത്സരങ്ങളില്‍ കേരള ഹോക്കി ടീമിനെ നയിച്ചിട്ടുണ്ട് പേരയം ഉഷസ്സിലെ ഉഷാ ജോസ്.ഇപ്പോ കൂട്ട് വൃദ്ധയായ അമ്മ മാത്രം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് ഒരു ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ വീട് നിര്‍മിക്കാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. കുണ്ടറ ഏരിയയില്‍ സിപിഐഎം ആവിഷ്‌കരിച്ച ‘കരുതല്‍’ പദ്ധതിയില്‍ എട്ട് വീടുകളാണ് നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News