കാര്‍ട്ടൂണ്‍ വിവാദം: സര്‍ക്കാര്‍ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി

ദില്ലി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആവിഷ്‌കാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ പാടില്ല. ഏതു രീതിയിലുള്ള ആവിഷ്‌കാരപ്രകടന സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം.
എന്നാല്‍, പുരസ്‌കാരം നല്‍കുമ്പോള്‍ ഏതെങ്കിലും വിഭാഗത്തിന്റെ വികാരത്തെ അവഹേളിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചെന്ന പ്രതീതി ഉണ്ടാകുന്നത് ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം അവാര്‍ഡ് നല്‍കിയത് മുഖ്യമന്ത്രിയെ ആക്ഷേപകരമായി അവതരിപ്പിച്ച കാര്‍ട്ടൂണിനാണ്. അതില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ഒരു മതവിഭാഗത്തെ ചിഹ്‌നം ഉപയോഗിച്ച് ആക്ഷേപിച്ചെന്നാണ് പരാതി.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട് ആവശ്യമായ പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിനെ അനാവശ്യമായി പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പുരസ്‌കാരനിര്‍ണയം പുനഃപരിശോധിക്കാന്‍ മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചത്. പുരസ്‌കാരം റദ്ദാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel