ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം; കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പിജെ ജോസഫ്

കോട്ടയത്ത് ജോസ് കെ മാണി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന അവസ്ഥയാണ് വിളിച്ചു വരുത്തുന്നതെന്ന് പി ജെ ജോസഫ്.

ഇന്നത്തെ യോഗം ഭരണഘടനാവിരുദ്ധമാണ്. ഇതില്‍ പങ്കെടുക്കരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് ആരെങ്കിലും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അവര്‍ തിരിച്ചു വരും.

നിലവില്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ല.
സമവായ ശ്രമത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഉന്നതാധികാരസമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.

ഈ സമിതിയിലെ 28 അംഗങ്ങളില്‍ 15 പേരും തന്നോടൊപ്പമാണ്. അവര്‍ സമവായം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു.

 

ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിക്കാനായിരുന്നു നീക്കം.

മുതിര്‍ന്ന നേതാവായ കെഎ ആന്റണിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചത്.

ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം ജോസഫിനൊപ്പം ചേര്‍ന്നതോടെയാണ് ജോസ് കെ മാണി വിഭാഗം പ്രതിസന്ധിയിലായത്.

ഭരണഘടനയ്ക്ക് വിരുദ്ധമായി ഞായറാഴ്ച ചേരുന്ന യോഗത്തിന് നിയമപരമായും ധാര്‍മികമായും സാധുത ഇല്ലെന്ന് ജോയ് എബ്രഹാം പറഞ്ഞു.

ചെയര്‍മാന്‍ പദവിയിലേക്ക് ഉന്നതാധികാര സമിതി സമവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് അടുത്തുചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കണമെന്നുമാണ് ഭരണഘടനയില്‍ വ്യവസ്ഥയുള്ളത്. സമവായനീക്കം ശക്തിപ്പെട്ടതോടെയാണ് ഇതിനെ എതിര്‍ക്കുന്ന വിഭാഗം ബദല്‍ നീക്കം ആരംഭിച്ചത്.

നിലവിലെ ഉന്നതാധികാര സമിതിയില്‍ 27 അംഗങ്ങളില്‍ 15 പേരും സമവായം എന്ന ആശയത്തെ അംഗീകരിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News