കൊല്ലത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുക്കട തോട്ടുങ്കല്‍ മേലേതില്‍ വീട്ടില്‍ ഹാളിലാണ് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പണയില്‍ വീട്ടില്‍ 24 വയസ്സുള്ള ശ്രീകുമാറാണ് മരിച്ചത്. സുഹൃത്തായ ഗോപകുമാര്‍ പോലീസ് കസ്റ്റഡിയിലാണ്.

സംഭവം നാട്ടുകാരും പോലീസും പറയുന്നത് ഇതാണ്. ഇന്നലെ രണ്ടുമണിയോടെ കൂടി ഈ വീട്ടിലെ താമസക്കാരായ പ്രസാദും അമ്മയായ സുകുമാരിയും ഇവിടെ നിന്ന് പ്രസാദിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. മിക്കദിവസങ്ങളിലും പ്രസാദും പ്രസാദിന്റെ അമ്മയും സഹോദരിയുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്.

ഇവിടെ പ്രസാദിന്റെ മറ്റൊരു സഹോദരിയുടെ മകനായ ഗോപകുമാര്‍ ആണ് വന്നു കിടക്കാറുള്ളത്. ഇന്നലെ രണ്ട് മണിക്ക് ശേഷം ഗോപകുമാര്‍ ഇവിടെ വരുകയും അതിനു പിന്നാലെ അപ്പു എന്ന് വിളിക്കുന്ന ശ്രീകുമാര്‍ ഇവിടെ എത്തുകയും ചെയ്തു.

ഇവര്‍ തമ്മില്‍ സുഹൃത്തുക്കളാണ് പണിക്കും മറ്റും ഇവര്‍ ഒന്നിച്ചാണ് പോയിക്കൊണ്ടിരുന്നത്. മിക്കദിവസങ്ങളിലും ഇവര്‍ ഇവിടെ ഒത്തുകൂടാറു ണ്ടെന്നും. വലിയ ശബ്ദത്തില്‍ സംസാരിക്കാറുണ്ടന്നും പരിസരവാസികള്‍ പറയുന്നു.

എന്നാല്‍ അതൊന്നും തൊട്ടടുത്തുള്ളവര്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് രാവിലെ ആറു മണിയോടുകൂടി ഗോപകുമാര്‍ മുക്കട ജംഗ്ഷനില്‍ എത്തി ശ്രീകുമാറിനെ താന്‍ കൊന്നതായി വെളിപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് നാട്ടുകാരും പ്രദേശവാസികളും സംഭവം അറിയുന്നത്.

മൃതശരീരത്തില്‍ തലയ്ക്കും മുഖത്തുമാണ് അടിയേറ്റിരിക്കുന്നത്. പ്രതി കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ എത്തി കീഴടങ്ങുകയായിരുന്നു. കൊല്ലം റൂറല്‍ എസ്പി കെജി സൈമണ്‍ ഡിവൈഎസ്പി സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. പ്രതി പോലീസ് കസ്റ്റഡിയില്‍ ആണെന്നും നടപടിക്രമം പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തും എന്നും കൊല്ലം റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News