അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്തു

 

പാലക്കാട് നെന്‍മാറ അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക സംവിധാനവുമായാണ് അവൈറ്റിസ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്.

നെന്‍മാറയില്‍ മുപ്പത് ഏക്കര്‍ ക്യാമ്പസിലാണ് അത്യാധുനിക ചികിത്സാ സംവിധാനങ്ങളുമായി അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് തുടക്കം കുറിച്ചിരിക്കുന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അദ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ വരേണ്ടതുണ്ട്. ഇത്തവണയെങ്കിലും എയിംസ് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

ലോക കേരള സഭയും അവൈറ്റിസും ചേര്‍ന്ന് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ആശാ ശരത്തിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി സംഘടിപ്പിക്കുന്ന അവൈറ്റിസ് ദേവഭൂമികയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. എന്റെ പാലക്കാട് 2025 എന്ന പേരില്‍ ഒരാഴ്ചക്കാലം അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സംവാദത്തിലുയര്‍ന്നു വന്ന ആശയങ്ങളും നിര്‍ദേശങ്ങളുള്‍പ്പെടുത്തിയ തയ്യാറാക്കിയ ധവള പത്രം മുഖ്യമന്ത്രിക്ക് കൈമാറി. അവൈറ്റിസില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടത്തുന്ന ക്യാന്പയിന്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയും വയോധികര്‍ക്കായുള്ള എജ് ലെസ്സ് പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News