ഓര്‍മകള്‍ക്കൊപ്പം സഞ്ചരിച്ച് വെള്ളായണിയുടെ കിരീടം പാലം

പുനര്‍ നിര്‍മ്മിച്ച തിരുവനന്തപുരത്തെ കിരീടം പാലത്തില്‍ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.

നാട്ടുകാരായ സാംസ്‌കാരിക പ്രവര്‍ത്തകരാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

കിരീടം സിനിമയിലെ അണിയപ്രവര്‍ത്തകരും സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുത്തു.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കിരീടം സിനിമയും സനിമയിലെ ഈ പാട്ടും പ്രേക്ഷക മനസില്‍ ഇടം നേടിയതോടെയാണ്.

തിരുവനന്തപുരം വെള്ളായണിയിലെ കന്നുകാലിചാലിന് കുറുകെയുള്ള ഈ പാലവും ശ്രദ്ധനേടിയത്.

തുടര്‍ന്ന് ഈ കുഞ്ഞ് പാലത്തിന് കിരീടം പാലമെന്ന പേരും ലഭിച്ചു. ശേഷം നിരവധി ചിത്രങ്ങളാണ് ഇവിടെ വച്ച് ചിത്രീകരിച്ചത്.

കാലക്രമേണ പാലം തകര്‍ന്നതോടെ കിരീടം പാലത്തിന് സമീപം പുതിയ പാലം വന്നു.

മാത്രമല്ല പഴയ കിരീടം പാലത്തിന് പ്രസക്തിയില്ലാതാവുകയും ചെയ്തു.

എന്നാല്‍ പാലം നിലനിര്‍ത്തണമെന്ന് ആവശ്യപെട്ട് നാട്ടുകാര്‍ രംഗത്ത് വരുകയും മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ട് കിരീടം പാലം പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.

തുടര്‍ന്ന് സാസ്‌കാരിക കൂട്ടായ് മസംഘടിപ്പിച്ച് വെള്ളായണി ദേവീ ക്ഷേത്രത്തിലെ പ്രത്യേകതയായ തീപ്പന്തങ്ങള്‍ കത്തിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കിരീടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ലോകത്തെ അറിയിച്ചു.

പാലത്തിനു മാത്രമല്ല സിനിമക്ക് ശേഷം കിരീടം എന്ന പേര് ലഭിച്ചത്.ചിത്രത്തിന്റെ നിര്‍മാതാവായ ഉണ്ണി പിന്നീട് അറിയപ്പെട്ടത് കിരീടം ഉണ്ണി എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News