മൂന്നാര്‍ മാങ്കുളത്ത് വിനോദ സഞ്ചാരി മുങ്ങി മരിച്ചു

തിരുവനന്തപുരം-പെരിങ്ങമ്മല സ്വദേശി മിഥുന്‍കൃഷ്ണനാണ് അപകടത്തില്‍മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ആനക്കുളം വല്യപാറക്കുട്ടിക്ക് സമീപം സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് 23 കാരന്‍ അപകടത്തില്‍പ്പെട്ടത്.

മാങ്കുളത്ത് പ്രവര്‍ത്തിച്ച് വരുന്ന ഹോംസ്റ്റേയില്‍ താമസിച്ച് ആനക്കുളത്ത് വിനോദ സഞ്ചാരം നടത്താനെത്തിയ നാലംഗ സംഘത്തില്‍പ്പെട്ട യുവാവാണ് മരണപ്പെട്ടത്.

ചേര്‍ത്തല സ്വദേശി സനു, പെരുമ്പാവൂര്‍ ഐമുറി സ്വദേശി ജ്യോതിഷ്, കോട്ടയം സ്വദേശി അഖില്‍ എന്നിവര്‍ക്കൊപ്പമാണ് മിഥുന്‍ വിനോദ സഞ്ചാരത്തിനെത്തിയത്.

കുളിക്കുന്നതിനിടയില്‍ മിഥുനും സനുവും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു.

ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന അഖിലും ജ്യോതിഷും ചേര്‍ന്ന് സനുവിനെ വെള്ളത്തില്‍ നിന്ന് വലിച്ച് കയറ്റി രക്ഷപ്പെടുത്തി.

ഇതിനിടയില്‍ മിഥുന്‍ പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി പ്പോകുകയും അപകടം സംഭവിക്കുകയുമായിരുന്നു.

കരക്കെത്തിച്ച മിഥു നെ മാങ്കുളത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരനാണ് മരണപ്പെട്ട മിഥുന്‍ കൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here