ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള നിയമസഭ

ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേരള നിയമസഭ. ഇതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠേന അംഗീകരിച്ചു.അന്യ സംസ്ഥാന ലോട്ടറികളെ സഹായിക്കുന്ന ഈ തീരുമാനം നിയമവിരുദ്ധമാണെന്നും എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതംഗീകരിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോട്ടറി നികുതി ഏകീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പ്രമേയം ഐക്യകണേ്ഠനയാണ് സഭ പാസാക്കിയത്.അന്യസംസ്ഥാന ലോട്ടറികളെ സഹായിക്കുന്ന ഈ തീരുമാനം നിയമവിരുദ്ധമാണെന്നും എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതംഗീകരിക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വ്യക്തമാക്കി.28 ശതമാനത്തില്‍ നിന്ന് ലോട്ടറി നികുതി 18 ശതമാനമാക്കുന്നതു വഴി സംസ്ഥാനം ലോട്ടറി മാഫിയയ്ക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയത്തെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും കേരളത്തില്‍ ലോട്ടറി മാഫിയ കടന്നു വരുന്നതിനെതിരെ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ അറിയിച്ചു. ലോട്ടറി മാഫിയയെ സഹായിക്കാനുള്ള നടപടിയാണ് കേന്ദ്രം നടത്തുന്നതെന്നും ഇതിലൂടെ സാന്റിയാഗോമാര്‍ട്ടിനെ പോലെയുള്ളവരെ സഹായിക്കുന്നകേന്ദ്ര നിലപാട് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News