ചിന്മയ കോളേജിലെ അധ്യാപികയെ പുറത്താക്കാനുള്ള മാനേജ്‌മന്റ് നീക്കത്തിനെതിരെ  വിദ്യാർഥിനികൾ സമര രംഗത്ത്

അധ്യാപികയെ പുറത്താക്കാനുള്ള മാനേജ്‌മന്റ് നീക്കത്തിനെതിരെ  വിദ്യാർഥിനികൾ സമര രംഗത്ത്.കണ്ണൂർ ചിന്മയ കോളേജിലെ അദ്ധ്യാപിക വിദ്യാർഥികൾ ഒന്നടങ്കം ക്ലാസുകൾ ബഹിഷ്‌കരിച്ച് സമരത്തിന് ഇറങ്ങിയത്.

എട്ട് വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അകാരണമായി പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. കണ്ണൂർ ചിന്മയ മിഷൻ കോളേജിലെ വിദ്യാർത്ഥിനികൾ രണ്ട് ദിവസമായി ക്ലാസുകളിൽ കയറാതെ കോളേജിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

 

തങ്ങളുടെ  അധ്യാപികയെ പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ആവശ്യം.കോളേജിലെ നിയമ അദ്ധ്യാപികയായ ജൂവില പവിത്രനെ അകാരണമായി പിരിച്ചു വിടാനുള്ള മാനേജ്‌മന്റ് തീരുമാനം അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥിനികൾ.

എട്ട് വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അധ്യാപികയെയാണ് മാനേജ്‌മന്റ് പുറത്താക്കാൻ തീരുമാനിച്ചത്.കൃത്യമായ കാരണം പോലും പറയാതെയാണ് മാനേജ്‌മെന്റ് നടപടിയെന്ന് അധ്യാപിക പറഞ്ഞു.

ചിന്മയ മിഷൻ മാനേജ്‌മന്റ് മാനസികമായി പീഡിപ്പിക്കുന്നു എന്ന് നേരത്തെയും നിരവധി ജീവനക്കാർ പരാതിപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here