പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറിയെന്ന ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

 

കൊച്ചി: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയെന്ന ആരോപണം സംബന്ധിച്ച് നിലവിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി.

മറ്റൊരു ഏജന്‍സിയെ അന്വേഷണച്ചുമതല ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

അന്വേഷണവുമായി സഹകരിക്കാന്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് തെരഞ്ഞെടുപ്പ്കമ്മീഷന്‍
കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരട്ടെയെന്ന് കോടതി വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണവുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here