അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച കൊല്ലം കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കു നേരെ ആക്രമണം

ഹൈക്കോടതി ഉത്തരവ് പ്രകാരം അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ച കൊല്ലം കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കു നേരെ ആക്രമണം. ക്രൂരമായി മര്‍ദ്ദനമേറ്റ മൂന്ന് ജീവനക്കാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം മാടന്‍നടയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫാം എന്ന ഹോട്ടലിന്റെ അടുപ്പ് റോഡിലെ ഓട കയ്യേറിയത് നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശ്രമിച്ചപ്പോഴാണ് കടയുടമയുടെ നേത്യത്വത്തില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

ഇരവിപുരം കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിലെ സുപ്രണ്ട് എസ്.രാജേഷ്, ഓവര്‍സിയര്‍മാരായ രാജി, ലിജു എന്നിവര്‍ക്കാണ് മര്‍ദ്ദന മേറ്റത്. ലിജുവിനെ ഏഴംഗ സംഘം മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ സൂപ്രണ്ട് രാജേഷിനെയും സംഘം മര്‍ദ്ധിച്ചു.വനിതാ സൂപ്പര്‍വൈസര്‍ രാജിയെയും സംഘം അസഭ്യം പറയുകയും മര്‍ദ്ധിക്കുകയും ചെയ്തു.

മറ്റ് ജീവനക്കാര്‍ എത്തി ഉദ്ദ്യോഗസ്ഥരെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തി വാഹനത്തില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിക്കവേ ആക്രമികള്‍ വാഹനം തടഞ്ഞു.സംഭവമറിഞ്ഞെത്തിയ ഇരവിപുരം പോലീസാണ് മര്‍ദ്ധനത്തിനിരയായ ഉദ്ദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

ജീവനക്കാരെ മര്‍ദ്ധിച്ചവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മേയര്‍ വി.രാജേന്ദ്ര ബാബു പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ഈസി വാക്കിന്റെ ഭാഗമായിട്ടാണ് കോര്‍പ്പറേഷന്‍ ഉദ്ദ്യോഗസ്ഥര്‍ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴുപ്പിക്കല്‍ നടപടി രാവിലെ ആരംഭിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഇരവിപുരം പോലീസ് മൊഴി രേഖപ്പെടുത്തി പ്രതികള്‍ക്കായി അന്യേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News