ബിഹാര്‍ ആശുപത്രിയിലെ ശിശുമരണം: പ്രതിഷേധം ശക്തം; മെഡിക്കല്‍ കോളേജിനെതിരെ കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്ത്

ബിഹാറില്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് നൂറിലേറെ കൂുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിനെതിരെ കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്ത്.

കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നില്ലെന്നും, ഒആര്‍എസ് മാത്രമാണ് നല്‍കുന്നതെന്നും മാതാപിതാക്കള്‍.

മരണസംഘ്യ 112ആയി ഉയര്‍ന്നു.രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനം സംസ്ഥാനസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി.

ലിച്ചിപ്പഴത്തില്‍ നിന്നാണോ രോഗം പടരുന്നതെന്ന് അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു

മുസാഫര്‍പൂരില്‍ മതിഷ്രകജ്വരത്തെ തുടര്‍ന്നുള്ള മരണസംഘ്യ ഉയരുന്ന സാഹചര്യത്തിലാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയത്.

ലിച്ചിപ്പഴത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന സംശയം ശക്തമായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു.

ലിച്ചിപ്പഴങ്ങള്‍ ഉള്ള മേഖലകളിലാണ് രോഗം പടരുന്നത്. പട്ടിണി മാറ്റാന്‍ കുട്ടികള്‍ ലിച്ചിപ്പഴമാണ് കഴിക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പറയുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് ലിച്ചിപ്പഴമാണോ ഉറവിടം അന്വേഷിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് മരണസംഘ്യ ഉയരുന്നതോടെ പ്രതിഷേധങ്ങളും ശക്തമായി.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിനെതിരെ മാതാപിതാക്കള്‍ രംഗത്തെത്തി.

പനിയുമായി വന്ന കുട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നില്ലെന്നും ഒആര്‍എസ് പോലും കുട്ടികള്‍ക്ക് നല്‍കുന്നില്ലെന്നുമാണ് വിമര്‍ശനം

112 കുട്ടികളാണ് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 418 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും, കെജ്രിവാള്‍ ആശുപത്രിയിലുമായി ഇനിയും ചികിത്സയിലുണ്ട്.

അതിനിടയില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ രൂപീകരിക്കണെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

സംസ്ഥാനത്തെ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News