രഥയാത്രയിലെ കര്‍സേവകന്‍, ബാബറി മസ്ജിദ് കേസില്‍ ജയില്‍വാസം; ഓം ബിര്‍ല 17ാം ലോക്‌സഭാ സ്പീക്കര്‍

പതിനേഴാമത് ലോക്സഭ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ള എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ബാബറി മസ്ജിദ് തകര്‍ത്തതിന് ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഓം ബിര്‍ള അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെടുന്നു.

എല്ലാവരേയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്ന് ബിര്‍ള അറിയിച്ചു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരം യോഗം ചേരും.

സംയുക്ത തിരഞ്ഞെടുപ്പിലെ എതിര്‍പ്പ് സിപിഐഎം അറിയിക്കും.

മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും യോഗത്തില്‍ പങ്കെടുക്കില്ല.

രാജസ്ഥാനിലെ കോട്ടയില്‍ നിന്നും രണ്ടാം തവണ ലോക്സഭയിലേയ്ക്ക് എത്തുന്ന ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ അവതരിപ്പിച്ചു.

ലോക്സഭ മണ്ഡലമായ കോട്ടയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള ബിര്‍ള സ്പീക്കര്‍ സ്ഥാനത്തിരുന്നും അത് തുടരുമെന്ന് മോദി പറഞ്ഞു.

പ്രമേയത്തെ രാജ്നാഥ് സിങ്ങും,അമിത്ഷായും പിന്തുണച്ചതോടെ ബിര്‍ള എതിരില്ലാതെ പതിനേഴാം ലോക്സഭ സപീക്കറായി.

മുഖ്യപ്രതിപക്ഷമായ യുപിഎ ബിര്‍ളയെ എതിര്‍ത്തില്ല. 543 അംഗ സഭയില്‍ എന്‍ഡിഎയിലെ 353 പേരുടെ പിന്തുണ കൂടാതെ ബിജെഡി,വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു.

രാമക്ഷേത്ര നിര്‍മ്മാണാവശ്യം ശക്തമായി ഉന്നയിക്കുന്ന നേതാക്കളിലൊരാളാണ് മുന്‍ യുവമോര്‍ച്ച ദേശിയ വൈസ് പ്രസിഡന്റായിരുന്ന ബിര്‍ള.

ബാബറി മസ്ജിദ് പൊളിച്ച കര്‍സേവ സംഘത്തില്‍ ഉണ്ടായിരുന്ന ഓം ബിര്‍ള ഇതിനായി ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

സഭയില്‍ പ്രതിപക്ഷത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് കോണ്ഗ്രസ് ലോക്സഭ കക്ഷി നേതാവായ അദിര്‍ രജ്ഞന്‍ ചൗധരി സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ആവിശ്യപ്പെട്ടു.

നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുമെന്ന് ഓം ബിര്‍ള പറഞ്ഞു.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ത്ത യോഗം ദില്ലില്‍ നടക്കും.

മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡവും യോഗത്തില്‍ പങ്കെടുക്കില്ല. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന് പകരം ടിആര്‍എസ് പ്രതിനിധിയായി വര്‍ക്കിങ്ങ് പ്രസിഡന്റ് പങ്കെടുക്കും.

സിപിഐഎം,സിപിഐയും യോഗത്തില്‍ പങ്കെടുത്ത് സംയുക്ത തിരഞ്ഞെടുപ്പിലെ എതിര്‍പ്പ് രേഖാമൂലം അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News