മോദി മുന്നോട്ടു വയ്ക്കുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലായാല്‍ എന്ത് സംഭവിക്കും?

ലോക്‌സഭ – നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി നടപ്പാക്കാനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നീക്കം..ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി നടപ്പിലായാല്‍ എ്‌ന്തൊക്കെ സംഭവിക്കാം. ഇീ ആശങ്കതന്നെയാണ് പ്രതിപക്ഷങ്ങള്‍ക്കുമുളളത്. ഇക്കാര്യത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയാണ്.2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഈ നിലപാടാണ് ബിജെപി സ്വീകരിച്ചിരുന്നത്. രാജ്യത്ത് എല്ലായിടത്തും എല്ലാ മേഖലകളിലും ഒരേ ഘട്ടത്തില്‍ തെരഞ്ഞടുപ്പ് നടത്തുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണഘടന ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായതിനാല്‍ ആദ്യ നടപടി എന്ന നിലയിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here