ബാലഭാസ്‌ക്കറിന്റെ അപകടമരണം ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചു

ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിലെ ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച് . ബാലു അപകടത്തില്‍ പെട്ട പളളിപുറത്തെ അതേ സ്ഥലത്തായിരുന്നു ക്രൈംബ്രാഞ്ച് രംഗം പുനരാവിഷ്‌കരിച്ചത്. ഫോറന്‍സിക്ക് വിദഗ്ദരും , ഇന്നോവാ കാര്‍ കമ്പനിയിലെ ടെക്നിക്കല്‍ ഉദ്യോഗസ്ഥരുടേയും സാനിധ്യത്തിലായിരുന്നു പരിശോധന. അതിനിടെ ബാലഭാസ്‌ക്കറിന്റെ മാനേജരമാരായിരുന്ന വിഷ്ണു സോമസുന്ദരവും, പ്രകാശ് തമ്പിയും തിരുവനന്തപുരം വിമാനത്താവളം വഴി 210 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐക്ക് മൊഴി ലഭിച്ച. ഡ്രൈവിംങ്ങ് സീറ്റിലിരുന്ന മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വേണുകുമാറിന് കണക്ക് കൂട്ടല്‍ പിഴച്ചില്ല. 100 കിലോമീറ്റര്‍ വേഗതയില്‍ ചീറി പാഞ്ഞ് വന്ന വെളുത്ത ഇന്നോവാ കാര്‍ അപകടം നടന്ന മരത്തിന് മുന്നില്‍ സഡന്‍ ബ്രേക്ക് ഇട്ട് നിന്നു.സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം പളളിപുറത്തിന് സമീപത്തെ ബാലഭാസ്‌ക്കറിന്റെ അപടക മരണം പുനരാവിഷ്‌കരിക്കുകയായിരുന്നു അന്വേഷണ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here