ശിശുമരണം: കേരളത്തെ കണ്ട് പഠിക്കണം ബിഹാര്‍ സര്‍ക്കാര്‍

ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക്ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 കടന്നിരിക്കുകയാണ്. മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്. മസ്തിഷ്‌കവീക്കം ബാധിച്ച കുട്ടികളെ മരണത്തിന് വിട്ടുകൊടുത്ത് ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവാദിത്വമില്ലായ്മ കാണിക്കുബോള്‍ ആരോഗ്യമേഖലയില്‍ കേരളത്തിന്റെ കരുതല്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2014 മുതല്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മസ്തിഷ്‌കവീക്കം പിടിപെട്ട് കുട്ടികള്‍ കൂട്ടത്തോടെ പിടഞ്ഞുമരിക്കുന്ന ദുരന്തം ബിഹാറില്‍ ആവര്‍ത്തിക്കുന്നു. രോഗകാരണം കണ്ടെത്താന്‍പോലും അവിടത്തെ ആരോഗ്യവകുപ്പിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ നിപാ വൈറസ് ആക്രമണത്തില്‍നിന്ന് കേരള ജനതയെ രക്ഷിക്കാന്‍ ഇവിടെ സംസ്ഥാന സര്‍ക്കാര്‍ രാപ്പകലില്ലാതെ നടത്തിയ ഇടപെടലുകളും അതിജീവനവും കേരള മോഡല്‍ ആരോഗ്യജാഗ്രതയും രാജ്യമാകെ മാതൃകയാക്കേണ്ടത് തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News