രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളക്ക് നാളെ തുടക്കം; 262 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളക്ക് ഇന്ന് തിരശീല ഉയരും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 262 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഗസ്‌ററിനോ ഫെറെന്റയുടെ സെല്‍ഫി ആണ് ഉദ്ഘാടന ചിത്രം.ലോംഗ് ഡോക്യുമെന്ററി, ഷോര്‍ട് ഡോക്യുമെന്ററി, ഷോര്‍ട് ഫിക്ഷന്‍, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇതില്‍ 20 ചിത്രങ്ങള്‍ വനിതാ സംവിധായകരുടേതാണ്. അന്താരാഷ്ട്ര വിഭാഗത്തില്‍ 44ഉം ഫോക്കസ് വിഭഗാത്തില്‍ 74ഉം മലായളവിഭാഗത്തില്‍ 19 ചിത്രങങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ മഗിഴ്ചി ഉള്‍പ്പെടെ ആറ് മ്യൂസിക് വീഡിയോകളം ഒമ്പത് അനിമേഷന്‍ ചിത്രങ്ങളും പ്രേക്ഷകരിലെത്തുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുഖാന്ത്യവും മേളയില്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നില തീയറ്ററുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഈ മാസം 26നാണ് ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here