”ബിഹാര്‍ കരയുന്നു നമുക്ക് നിശ്ശബ്ദമാകാനാകില്ല’ ;ശിശുമരണത്തില്‍ ബാലസംഘം പ്രതിഷേധ കൂട്ടായ്മ 23ന്

തിരുവനന്തപുരം : ബിഹാറില്‍ കുട്ടികളുടെ കൂട്ടമരണത്തില്‍ അനുശോചിച്ച് മുഴുവന്‍ ബാലസംഘം യൂണിറ്റിലും 23ന് വൈകിട്ട് 6ന് കൂട്ടായ്മ സംഘടിപ്പിക്കും. 24ന് കറുത്ത ബാഡ്ജ് അണിഞ്ഞാകും കൂട്ടുകാര്‍ സ്‌കൂളുകളില്‍ പോവുക.ഏരിയ, ജില്ലാ കേന്ദ്രങ്ങളില്‍ ”ബിഹാര്‍ കരയുന്നു നമുക്ക് നിശ്ശബ്ദമാകാനാകില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി കുട്ടികളുടെ പ്രതിഷേധപരിപാടികളും സംഘടിപ്പിക്കും.

ബഹാറിലെ ശിശുമരണങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുരുന്നുകളുടെ ഓര്‍മകള്‍ മായുന്നതിനു മുമ്പാണ് കരളലിയിപ്പിക്കുന്ന ബിഹാര്‍ ദുരന്തവും.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍, ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍പാണ്ടെ, കേന്ദ്രമന്ത്രി ആഷിശ് കുമാര്‍ ചുബെ എന്നിവര്‍ വിഷയത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു.

അനാസ്ഥ വെടിഞ്ഞ് കാര്യക്ഷമമായി ഇടപെടാന്‍ തയ്യാറാകണമെന്നും ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആര്യ എസ് രാജേന്ദ്രനും സെക്രട്ടറി സരോദ് ചങ്ങാടത്തും പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here