പാലക്കാട് ജില്ലയിലെ ആദ്യത്തെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വടക്കഞ്ചേരിയില്‍

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ കേന്ദ്രം പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തിലുള്ള വടക്കഞ്ചേരിയില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത്.

സ്ഥാപനത്തിന് ആവശ്യമായ സ്ഥലവും മറ്റ് സൗകര്യങ്ങളും വകുപ്പ് നല്‍കും. ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കും. പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കാണ് പ്രവേശനത്തില്‍ മുന്‍ഗണന. 60 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 15 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 25 ശതമാനം പൊതു വിഭാഗത്തിനും സംവരണം ചെയ്യും.

ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഹോട്ടല്‍ അക്കോമഡേഷന്‍ എന്നീ കോഴ്‌സുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിനായി എട്ട് തസ്തികകളും അനുവദിച്ചു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പാലക്കാട് ജില്ലയിലെ ആദ്യത്തെ സ്ഥാപനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here