പാലാരിവട്ടം പാലം അഴിമതിക്കെതിരെ പാലത്തില്‍ റീത്തര്‍പ്പിച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം

പാലാരിവട്ടം പാലത്തില്‍ അഴിമതി നടത്തിയവരെ കല്‍ത്തുറുങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയുടെ വേറിട്ട പ്രതിഷേധം. പാലത്തില്‍ റീത്തര്‍പ്പിച്ചാണ് ഡി വൈ എഫ് ഐ പ്രതിഷേധിച്ചത. പ്രൊഫ എം കെ സാനുവാണ് ഡി വൈ എഫ് ഐ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത്. പാലത്തില്‍ അഴിമതി നടത്തിയവരെ കല്‍ത്തുറുങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളിയില്‍ നിന്നാണ് ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്.

മരണം സംഭവിച്ച പാലത്തെ പ്രതീകാത്മകമായി ശവപ്പെട്ടിയിലാക്കി ഇതും ചുമന്നാണ് ഡി വൈ എഫ് ഐ പാലാരിവട്ടം പാലത്തിലേക്ക് പ്രകടനമായി എത്തിയത്.തുടര്‍ന്ന് പാലത്തില്‍ റീത്തര്‍പ്പിച്ച് പ്രൊഫസര്‍ എം കെ സാനു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.കാലതാമസം കൂടാതെ കുറ്റക്കാരെ കണ്ടെത്തി തുറുങ്കിലടക്കണമെന്ന് എം കെ സാനുമാസ്റ്റര്‍ പറഞ്ഞു.


ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍,ടി എ സത്യപാല്‍,ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം,പ്രസിഡന്റ് എസ് സതീഷ്,എസ് കെ സജീഷ് തുടങ്ങിയവരും റീത്തര്‍പ്പിച്ചുള്ള പ്രതിഷേധത്തില്‍ പങ്കാളികളായി.കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്തെ പാലം നിര്‍മ്മാണത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതി ചേര്‍ത്ത് വിജിലന്‍സ് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.വിജിലന്‍സ് അന്വേഷണ പരിധിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.അഴിമതിയിലൂടെ ഖജനാവിന് നഷ്ടമായ കോടികള്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഈടാക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News