തിരുവനന്തപുരം: കല്ലട ബസിലെ പീഡനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
അധ്യക്ഷ എംസി ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പരിശോധിക്കുമെന്നും ജോസഫെയ്ന്‍ പറഞ്ഞു.
യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തികൊടുക്കുന്നില്ലെന്ന് കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഇക്കാര്യവും അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here