അഴിമതിയില്‍ മുങ്ങി കോട്ടയം നഗരസഭ; മൂന്നുമാസത്തിനിടെ കൈക്കൂലി കേസില്‍ പിടികൂടിയത് മൂന്ന് ഉദ്യോഗസ്ഥരെ

അഴിമതിയില്‍ മുങ്ങി കോട്ടയം നഗരസഭ. മൂന്നുമാസത്തിനിടെ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയത് മൂന്ന് ഉദ്യോഗസ്ഥരെയാണ്. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസ് ഭരണസമതിയുടേതെന്നും ആക്ഷേപമുയര്‍ന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ കൈക്കൂലിയുണ്ടെങ്കിലെ കാര്യങ്ങള്‍ നടക്കുവെന്ന സ്ഥിതിയാണ്. പ്രതിപക്ഷം നാളുകള്‍ക്കുമുമ്പ് കൈക്കൂലിയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നഗരസഭാ ഭരണാധികാരികള്‍ കണ്ണടച്ച് അഴിമതിക്കാര്‍ക്കൊപ്പം നിലകൊണ്ടു. നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ എം പി ഡെയ്‌സിയെ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയിരുന്നു. കേസിന്റെ നടപടികള്‍ കോടതിയിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനത്തിലാണ് വിജിലന്‍സ്.

അതേസമയം തദ്ദേശവകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ എം പി ഡെയ്‌സിയെ സസ്‌പെന്‍ഡുചെയ്തു.കഴിഞ്ഞ മേയ് 25 നഗരസഭയുടെ നാട്ടകം സോണല്‍ ഓഫീസില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ റവന്യൂ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള സീനിയര്‍ ക്ലര്‍ക്ക് എം ടി പ്രമോദിനെ റിമാന്‍ഡ് ചെയ്തിരുന്നു.

ഈ കേസില്‍ ഇതേ സോണിലെ സൂപ്രണ്ട് സരസ്വതി ക്കെതിരെ കേസെടുക്കുകയും ചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് നഗരസഭാ ഭരണ സമിതി പുലര്‍ത്തുന്ന മൃദുസമീപനത്തിനെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News