ടിഡിപിക്ക് വന്‍ തിരിച്ചടി; നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് വന്‍ തിരിച്ചടി. ആറ് രാജ്യസഭാ എംപിമാരില്‍ നാല് പേര്‍ ബിജെപിയില്‍ ചേര്‍ന്നു .വൈഎസ് ചൗധരി, സിഎം രമേശ്, ടിജി വെങ്കിടേഷ്, ജി മോഹന്‍ റാവു എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ കത്ത് നല്‍കി. ഇതോടെ രാജ്യസഭയില്‍ ടിഡിപിയുടെ അംഗസംഖ്യ രണ്ടായി ചുരുങ്ങി. നാല് പേരും ബിജെപിയുടെ പാര്‌ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ ആയെന്നും ആന്ധ്രയില്‍ ബിജെപി വളരുമെന്നും ജെപി നഡ്ഡ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News