കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും അതില്‍ ഇടപെടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് നടത്തിയ അനൗപചാരിക സംഭാഷണത്തിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതോടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചരട് വലി തുടങ്ങിക്കഴിഞ്ഞു.

രാഹുല്‍ ഗാന്ധിതന്നെയാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അധ്യക്ഷനെന്നും ഇനിയും രാഹുല്‍ തന്നെയാകും അധ്യക്ഷനെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിവലാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.

പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തില്‍ തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുന്നതേയില്ലെന്ന് രാഹുല്‍ പറഞ്ഞത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടിയുടേതാണെന്നും ഇതില്‍ താന്‍ ഇടപെടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.രാഹുല്‍ ഗാന്ധി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ പുതിയ അധ്യക്ഷസ്ഥാനത്തിനായി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ചരട് വലി തുടങ്ങിക്കഴിഞ്ഞു.

കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതോടൊപ്പം പാര്‍ട്ടി അധ്യക്ഷ പദവി സംബന്ധിച്ചും വ്യക്തതവരുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ.നേരത്തെ സംഘടന കാര്യ ചുമതല വഹിച്ചിരുന്ന അശോക് ഗഹ്ലോട്ട്, മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ മുന്‍സ്പീക്കര്‍ മീര കുമാര്‍, മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

എന്നാല്‍ അധ്യക്ഷനാകാനില്ലെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. രാഹുല്‍ തുടര്‍ന്നാല്‍ 2 വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാനും നീക്കമുണ്ട്. .മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ചര്‍ച്ചകളില്‍ രൂപപ്പെടുന്ന ധാരണ പ്രവര്‍ത്തക സമിതി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel