വ്യോമസേന വിമാനം തകര്‍ന്ന് മരിച്ച എന്‍ കെ ഷെരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

അരുണാചല്‍ പ്രദേശില്‍ വിമാനം തകര്‍ന്ന് മരിച്ച് വ്യോമസേന ഉദ്യോഗസ്ഥന്‍ കോര്‍പ്പല്‍ എന്‍ കെ ഷെരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കണ്ണൂര്‍ അഞ്ചരകണ്ടി, കുഴിമ്പാലോട്‌മെട്ടയിലെ വീട്ട് വളപ്പിലായിരുന്നു സംസ്‌കാരം ചടങ്ങള്‍.

പ്രത്യേക വ്യോമ സേന വിമാനത്തില്‍ കണ്ണൂരില്‍ എത്തിച്ച മൃതദേഹം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. മുരിങ്ങേരി എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലും വസതിയിലും പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് ബന്ധുക്കളും നാട്ടുകാരും അന്തിമോചാരം അര്‍പ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും, സര്‍ക്കാനായി കളക്ടര്‍ മിര്‍ മുഹമ്മദ് ലിയും റീത്ത് സമര്‍പ്പിച്ചു. മുപ്പത് അംഗ വ്യോമസേന ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിച്ച് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here