വെള്ളൂര്‍ എച്ച്എന്‍എല്ലില്‍ ശമ്പളം മുടങ്ങിയിട്ട് 8 മാസം; തൊഴിലാളികലള്‍ കൂട്ടധര്‍ണ നടത്തി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ എച്ച് എന്‍ എല്ലിലെ തൊഴിലാളികള്‍ക്ക് 8 മാസമായി ശമ്പളമില്ല. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം മൂലം ഉല്‍പ്പാദനം വീണ്ടും നിലച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കമ്പനി ഗേറ്റില്‍ തൊഴിലാളി കുടുംബാഗങ്ങള്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് വെള്ളൂര്‍ എച്ച്എന്‍എല്ലിലെ തൊഴിലാളികള്‍ക്ക് ശമ്പളമില്ലാതായിട്ട് എട്ടു മാസമായി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 4 മാസക്കാലത്തെ സ്റ്റേ പിന്‍വലിച്ച് മാസങ്ങളായിട്ടും ഉല്‍പ്പാദനം പുനരാംരംഭിക്കുവാനായിട്ടില്ല. പ്രവര്‍ത്തന മൂലധനം അനുവദിച്ച് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കുക, ശമ്പള കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ സമരമുഖത്ത് മുന്നോട്ടുവയ്ക്കുന്നത്.

എച്ച്എന്‍എല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയപ്പോള്‍ ലേലത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജീവിതം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളാണ് ഈ കമ്പനിയിലെ തൊഴിലാളികള്‍ക്ക് പ്രതിസന്ധികള്‍ക്കിടയിലും ഏക പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel