മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു; കെ സുരേന്ദ്രന്‍ 42,000 രൂപ അടക്കണം

കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപിയിലെ കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റീസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്.

തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ആവശ്യം. ഇതാണ് കോടതി അംഗീകരിച്ചത്.

വോട്ടിങ്ങ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോവുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നല്‍കണം. ഹര്‍ജി പിന്‍വലിച്ചതോടെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനുള്ള തടസങ്ങള്‍ നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News