അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഇടുക്കിയില്‍ പിടിയില്‍

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഹാഷിഷ് ഓയിലുമായി ഇടുക്കിയില്‍ പിടിയില്‍.

ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി രാജാക്കാട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്.

കഞ്ചാവ് കടത്ത് മാഫിയയിലെ മുഖ്യകണ്ണിയാണ് രാജാക്കാട്- കുത്തുങ്കല്‍ സ്വദേശി കൊച്ചുവീട്ടില്‍ ബിജു. കഞ്ചാവ് കേസുകളില്‍ പലതവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ 84 കിലോ കഞ്ചാവുമായി ഒഡീഷയില്‍ വെച്ച് പിടിക്കപ്പെട്ട ഇയാളെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുകയാണ്.

ഇതിനിടയില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി കഞ്ചാവും ഹാഷിഷും രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് കടത്തുന്നത് തുടരുകയായിരുന്നു.

ഏറെ നാളായി നിരീഷണത്തിലായിരുന്ന ബിജുവിനെ രാജാക്കാട് സിഐ എച്.എല്‍ ഹണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

ഹാഷിഷ് ഓയിലിന്റെ ഉറവിടം സംബന്ധിച്ചും ഇയാള്‍ക്ക് പിന്നിലുള്ള കണ്ണികളെക്കുറിച്ചും അന്വേഷണം തുടരുയാണെന്ന് മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാര്‍ പറഞ്ഞു.

പ്രതി സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ പിഡി അനൂപ് മോന്‍, എഎസ്ഐമാരായ ഉലഹന്നാന്‍, ഓമനക്കുട്ടന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News